എന്റെ സ്വന്തം അമ്മയെ ഞാന്‍ മോശം ചികിത്സ കൊടുത്ത് കൊല്ലാന്‍ നോക്കില്ലല്ലോ?- സിദ്ധാര്‍ത്ഥ് ഭരതന്‍

നടി കെ പി എ സി ലളിതയുടെ മരണത്തിനുപിന്നാലെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ലളിതയ്ക്ക് തെറ്റായ ചികിത്സയാണ് നല്‍കിയതെന്നായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആരോപണം. എന്നാല്‍ സ്വന്തം അമ്മയ്ക്ക് മോശം ചികിത്സ കൊടുത്ത് കൊല്ലാന്‍ ആരും ശ്രമിക്കില്ലല്ലോ എന്നാണ് സിദ്ധാര്‍ത്ഥിന്റെ ചോദ്യം. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ സംസാരിക്കവേയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

'അമ്മയ്ക്ക് തെറ്റായ ചികിത്സയാണ് നല്‍കിയതെന്നത് പൊതുവെ വന്ന ഒരു സംസാരമാണ്. എന്തുകൊണ്ടാണ് ആളുകള്‍ അങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം, എന്റെ സ്വന്തം അമ്മയെ ഞാന്‍ തെറ്റായ ചികിത്സ കൊടുത്ത് കൊല്ലാന്‍ നോക്കില്ലല്ലോ? തെറ്റിദ്ധാരണയുടെ പേരില്‍ നമ്മളുമായി അടുത്ത ആളുകള്‍തന്നെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവരുടെയൊന്നും വായ അടച്ചുവയ്ക്കാന്‍ പറ്റില്ല. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു.നമുക്കുതന്നെ കാണാന്‍ ബുദ്ധിമുട്ടാണ്. ആ ഒരവസ്ഥയിലുളള അമ്മയെ നാട്ടുകാരെ കാണിക്കാന്‍ എനിക്കൊരു താല്‍പ്പര്യവുമില്ലായിരുന്നു. ഞാനാ തീരുമാനമെടുത്തതുകൊണ്ടാണ് ഗോസിപ്പ് പറയുന്നവര്‍ തെറ്റായ ചികിത്സയാണ് കൊടുത്തു എന്നൊക്കെ പറയുന്നത്.'-സിദ്ധാര്‍ത്ഥ് പറഞ്ഞു. ഫെബ്രുവരി 22-നാണ് കെ പി എ സി ലളിത അന്തരിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More