ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശം; എം എം മണിക്കെതിരെ ആനി രാജ

തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരായ സിപിഎം നേതാവ് എം എം മണി എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സി പി ഐ നേതാക്കള്‍. എം എം മണിയുടെ പരാമര്‍ശം അപലപനീയമാണെന്ന് ആനി രാജ പറഞ്ഞു. 'രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുളള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ട്രാജഡികളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്'-ആനി രാജ പറഞ്ഞു.

എം എം മണിയെപ്പോലെ ഒരാള്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. 'മണിയാശാന്‍ ഗ്രാമീണമായ ജീവിതം നയിച്ച് അനുഭവ സമ്പത്താര്‍ജ്ജിച്ച് തൊഴിലാളിപ്രസ്ഥാനങ്ങളിലും പൊതുപ്രസ്ഥാനങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് വളര്‍ന്നുവന്നയാളാണ്.  അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കേരളം ഒരു മാര്‍ജിന്‍ കൊടുക്കും. എം എം മണി ഒരു ചീത്തയാളല്ല. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. അദ്ദേഹം വഹിക്കുന്ന പദവിയും കേരളം കൊടുക്കുന്ന അംഗീകാരവും എല്ലാവര്‍ക്കുമുളള സ്‌നേഹവും വച്ച് നോക്കുമ്പോള്‍ ആ പദപ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു'-ബിനോയ് വിശ്വം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല- എന്നായിരുന്നു എം എം മണി നിയമസഭയില്‍ പറഞ്ഞത്. കെ കെ രമ കേരളാ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More