യൂറി ഗഗാറിന്‍റെ ഗഗനയാത്രയുടെ ഓര്‍മ്മപുതുക്കി ഇന്ന് ലോക ബഹിരാകാശ ദിനം

കോഴിക്കോട് : ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയത് 1961 ഏപ്രില്‍ 12 നാണ്. മനുഷ്യന്‍ കൈവരിച്ച ഈ നേട്ടത്തിന്‍റെ ഓര്‍മ പുതുക്കലാണ് ഓരോ വര്‍ഷത്തെയും ബഹിരാകാശ ദിനാചരണം. ബഹിരാകാശവുമായി ബന്ധപ്പെട്ട മനുഷ്യന്‍റെ അന്വേഷണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ ആദിനം നാട്ടിയത്. അതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ്  വര്‍ഷങ്ങള്‍ക്ക് ശേഷം 1968 മുതലാണ്‌ വേള്‍ഡ് ഏവിയേഷന്‍ ആന്‍ഡ് കോസ്മോനോട്ടിക്സ് ഡേ അഥവാ ലോക ബഹിരാകാശ ദിനം ആചരിക്കാന്‍ തുടങ്ങിയത്.

സോവിയറ്റ് യൂണിയന്‍ ഗഗാറിനിലൂടെ ലക്‌ഷ്യം കണ്ടെത്തുന്നത്  ഈ വഴിക്കുള്ള നിരന്തര ശ്രമങ്ങളുടെ പരിസമാപ്തിയെന്ന നിലയിലാണ്. ഇതിനു മുന്‍പ് 1957 ല്‍ ലൈക എന്ന നായയെ ബഹിരാകാശത്തേക്ക് വിട്ടിരുന്നു. ലൈകയില്‍ നിന്നാണ് ബഹിരാകാശത്തെത്തുമ്പോഴുള്ള ഭാരരഹിതമായ അവസ്ഥയെക്കുറിച്ചുള്ള ധാരണ ലഭിച്ചത്. തുടര്‍പഠനങ്ങള്‍ ഒരു ശാസ്ത്രശാഖ എന്ന നിലയില്‍ ജ്യോതിശാസ്ത്രത്തിന്‍റെ വികാസത്തില്‍ വലിയ പങ്കുവഹിച്ചു.

ബഹിരാകാശ യാത്രികനാകുമെന്നു ഒരിക്കലും കരുതിയിരുന്നില്ല യൂറി ഗഗാറിന്‍.  സ്കൂള്‍,കോളേജ് പഠനത്തിനുശേഷം സൈനീക വിമാനത്തില്‍ സേവനമനുഷ്ടിച്ച ഗഗാറിന്‍റെ തലവര മാറ്റി വരച്ചുകൊണ്ട് സൈന്യം അദ്ദേഹത്തെ പുതിയ പറക്കല്‍ ഉപകരണങ്ങളുടെ പരീക്ഷണ പൈലറ്റാക്കുകയായിരുന്നു. ബഹിരാകാശ കപ്പലുകള്‍ എന്ന് വിളിക്കപ്പെട്ട ഇതിന്‍റെ ആദ്യ ബഹിരാകാശ യാത്രയാണ് 1961 ഏപ്രില്‍ 12 ന് ബൈക്കനോരില്‍ നിന്ന് നടന്നത്. പിന്നീട് നിരവധി വിജയകരമായ പറക്കലുകള്‍ നടന്നെങ്കിലും ഒരുമണിക്കൂര്‍ ബഹിരാകാശത്ത് കഴിച്ചുകൂട്ടിയ യൂറി ഗഗാറിനൊപ്പം ഈ ദിനവും ബഹിരാകാശ പര്യവേഷണ ചരിത്രവും ചേര്‍ന്നുനിന്നു.


Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More