മണിയുടെ ഭീഷണിക്ക് വഴങ്ങില്ല, മോദിയും അമിത് ഷായും നോക്കിയിട്ട് നടന്നിട്ടില്ല- ആനി രാജ

ഡല്‍ഹി: എം എം മണിയുടെ 'ഡല്‍ഹിയിലല്ലേ ഉണ്ടാക്കല്‍' പരാമര്‍ശത്തിന് മറുപടിയുമായി സി പി ഐ നേതാവ് ആനി രാജ. എം എം മണിയുടെ പരാമര്‍ശം അത്യന്തം സ്ത്രീവിരുദ്ധവും അപലപനീയവുമാണെന്ന് ആനി രാജ പറഞ്ഞു. 'സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയാണ് എന്റെ ഉത്തരവാദിത്വം. അത് ഡല്‍ഹിയിലായാലും വിദേശത്തായാലും എന്റെ സ്വന്തം നാടായ കേരളത്തിലായാലും. ഇത്തരം അവഹേളനങ്ങള്‍ ശരിയാണോ എന്നത് മണിയെ ഉള്‍ക്കൊളളുന്ന രാഷ്ട്രീയപ്രസ്ഥാനം ആലോചിക്കണം. കാലങ്ങളായി ആര്‍ എസ് എസിന്റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നത്. മണിയുടെ ഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല. നരേന്ദ്രമോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായിട്ടില്ല'- ആനി രാജ പറഞ്ഞു.

"ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ"- എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. 'സി പി ഐക്കാര് എന്തെങ്കിലുമൊക്കെ പറയും. ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. ഇവിടെയല്ലല്ലോ? ഇവിടെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുകയുളളു. ആനി രാജയ്ക്ക് എങ്ങനെ അറിയാം? ഇനി അവര് പറഞ്ഞാലും നമുക്കതൊന്നും ഒരു വിഷയമല്ല. ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറയുമായിരുന്നു. ഇനിയും പറയും. നിയമസഭയില്‍ എം എല്‍ എ ആയിരിക്കുന്നവര്‍ സര്‍ക്കാരിനെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമല്ലോ'-എന്നാണ് എം എം മണി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുളള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ട്രാജഡികളെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അത് തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് എന്നായിരുന്നു ആനി രാജ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 20 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More