നാട്ടിലെ മൊത്തം സ്ത്രീകളെ അപമാനിക്കാന്‍ സിപിഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണ്- ബിന്ദു കൃഷ്ണ

കൊച്ചി: ആര്‍ എം പി എം എല്‍ എ കെ കെ രമയ്ക്കും സി പി ഐ നേതാവ് ആനി രാജയ്ക്കും പിന്തുണയുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. എം എം മണി ഒരു എം എല്‍ എയാണെന്നത് തന്നെ ലജ്ജാകരമാണെന്നും നാട്ടിലെ മൊത്തം സ്ത്രീകളെയും അപമാനിക്കാനായി സിപിഎം മണിയെ അഴിച്ചുവിട്ടിരിക്കുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എം എം മണിക്ക് ഇത്തരത്തില്‍ സംസാരിക്കാന്‍ എല്ലാ പിന്തുണയും കൊടുക്കുന്നത് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും അവര്‍ ആരോപിച്ചു. ട്വന്റിഫോര്‍ ന്യൂസിനോടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

'എം എം മണിയെ ചങ്ങലക്കിടാന്‍ കഴിയുന്ന ആരും നാട്ടിലില്ലേ? നാട്ടിലെ സ്ത്രീകളെ മൊത്തം അപമാനിക്കാന്‍വേണ്ടി സിപിഎം അഴിച്ചുവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങള്‍ പശ്ചാത്തപിക്കുന്നുണ്ടാവും. ആരെയൊക്കെയാണ് എത്രതവണയാണ് അദ്ദേഹം അധിക്ഷേപിക്കുന്നത്. ലവലേശം അന്തസും ആത്മാഭിമാനവും ഉണ്ടെങ്കില്‍ സിപിഎം എം എം മണിയെ നിയന്ത്രിക്കണം. പാര്‍ട്ടില്‍ രാഷ്ട്രീയബോധമുളള ആരെങ്കിലുമുണ്ടെങ്കില്‍ മണിക്കെതിരെ നടപടിയെടുക്കണം. രാഷ്ട്രീയ എതിരാളികള്‍ മണിയുടെ മക്കള്‍ക്കെതിരെയാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെങ്കില്‍ അദ്ദേഹം കയ്യും കെട്ടി നോക്കി നില്‍ക്കുമോ? അത് ഗ്രാമീണ ഭാഷയാണെന്നും പച്ചയായ മനുഷ്യന്‍ പറഞ്ഞതാണെന്നും നിഷ്‌കളങ്കതയാണെന്നും ഒക്കെ പറയുമോ? അദ്ദേഹത്തിന്റെ ദുഷ് വചനങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ അങ്ങേയറ്റം അപമാനിക്കുകയാണ് മണി'-ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്‌നങ്ങള്‍ അറിയില്ലല്ലോ"- എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. 'സി പി ഐക്കാര് എന്തെങ്കിലുമൊക്കെ പറയും. ആനി രാജ ഡല്‍ഹിയിലല്ലേ ഉണ്ടാക്കുന്നത്. ഇവിടെയല്ലല്ലോ? ഇവിടെ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുകയുളളു. ആനി രാജയ്ക്ക് എങ്ങനെ അറിയാം? ഇനി അവര് പറഞ്ഞാലും നമുക്കതൊന്നും ഒരു വിഷയമല്ല. ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറയുമായിരുന്നു. ഇനിയും പറയും. നിയമസഭയില്‍ എം എല്‍ എ ആയിരിക്കുന്നവര്‍ സര്‍ക്കാരിനെ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമല്ലോ'-എന്നാണ് എം എം മണി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More