സംസ്ഥാനത്ത് കാലവർഷം ശക്തം; അപകടങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ജലനിരപ്പ് കൂടിയതിനാല്‍ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. 

തിങ്കളാഴ്ചയോടെ കേരളത്തിൽ കാലവർഷം ദുർബലമാകാനാണ് സാധ്യതയെന്ന് അറിയിപ്പിൽ പറയുന്നു. മലയോരമേഖലയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അതുമൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 1212 പേരെ പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽ 73 വീടുകൾ പൂർണമായും 1186 വീടുകൾ ഭാഗികമായും നശിച്ചു. 20 പേരാണ് ഇതുവരെ മരണപ്പെട്ടത്. 9 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഒരാളെ കാണാതെയായിട്ടുമുണ്ട്. അതിനിടെ, കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്നുരാത്രി 11.30 വരെ 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Weather

ബിപോര്‍ജോയ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

More
More
Web Desk 2 days ago
Weather

പ്രവചനങ്ങളെല്ലാം തെറ്റി; കേരളത്തില്‍ കാലവര്‍ഷം എത്തിയില്ല

More
More
Web Desk 4 days ago
Weather

സംസ്ഥാനത്ത് നാളെ കാലവര്‍ഷം എത്തും; ശക്തമായ മഴയ്ക്ക് സാധ്യത

More
More
Web Desk 5 days ago
Weather

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

More
More
Web Desk 1 week ago
Weather

കാലവര്‍ഷം ജൂണ്‍ നാലിനെത്തും

More
More
Web Desk 1 week ago
Weather

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

More
More