കാസർകോഡ് 34 പേർ കൂടി ആശുപത്രി വിടും

കാസർകോഡ് കൊവിഡ് ചികിത്സയിലായിരുന്ന 34 പേർ അസുഖം ഭേദമായി ആശുപത്രി വിടും. കാസർകോഡ് ജനറൽ ആശുപത്രിയിയിൽ ചികിത്സയിലുള്ള 26 പേരെയും, ജില്ലാ ആശുപത്രിയിലുള്ള 8 പേരെയുമാണ് ഡിസ്ചാർജ് ചെയ്യുക. മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് ഡിസ്ചാർജ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കം. ചികിത്സാ പ്രോട്ടോക്കോൾ പ്രകാരം ആശുപത്രി വിടുന്നവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 71 ആയി.

ചികിത്സയിലായിരുന്ന കാസര്‍കോട്ടെ ആറു പേരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു . രണ്ടാം ഘട്ടത്തിൽ രോ​ഗം ബാധിച്ച കാസർകോഡ് കളനാട് സ്വദേശിക്ക് ഉൾപ്പെടെയാണ് രോ​ഗം ഭേദമായത് . ഇയാളുടെ അവസാന രണ്ട് പരിശോധനാ ഫലങ്ങളും നെ​ഗറ്റീവായിരുന്നു. പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കാസർകോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.  ജില്ലയിലെ ചില മേഖലകളിലാണ്  പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയത്.  കൊവിഡ് തീവ്ര ബാധിത മേഖലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍  . ഇതിന‍്റെ ഭാ​ഗമായി അഞ്ചുവീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പട്രോളിംഗ് നടത്തും.  ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും. രോഗബാധിതര്‍ ഏറെയുള്ള പ്രദേശങ്ങളിലെ ജനസമ്പര്‍ക്കം കുറയ്ക്കാനാണ് ട്രിപ്പൾ ലോക്ഡൗൺ.  നിയമം ലംഘിക്കുന്നതവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ജില്ലയില്‍ നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലോക്കിങ്ങ് നടപ്പാക്കിയിരുന്നു.  ഇത് കൂടാതെയാണ് പുറമേയാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും നടപ്പാക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More