നയന്‍താരയുടെ പേരുവിവാദം കൊഴുക്കുന്നു. ഡയാനയെ നയന്‍താരയാക്കിയത് താനെന്നു സംവിധായകന്‍

സത്യന്‍ അന്തിക്കാടിന് മറുപടിയുമായി ജോണ്‍ഡിറ്റോ. നയന്‍‌താരക്ക് സിനിമയില്‍ പേരിട്ടത്  താന്‍ ആണെന്ന സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ വെളിപ്പെടുത്തല്‍  തള്ളിക്കളഞ്ഞ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ പ്രസ്താവനയാണ് സിനിമാലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കു ത്. തനിക്ക് ഇങ്ങനെ ഒരാളെ അറിയില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്‍റെ പ്രസ്താവന.

എന്നാല്‍ സത്യന്‍ അന്തിക്കാട് സത്യം മറച്ചുവെക്കുകയാണെന്ന് ജോണ്‍ ഡിറ്റോ തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കി.2009ല്‍ മനസ്സിനക്കരെ എന്ന സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടിക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ പ്രമുഖ ഫോട്ടോഗ്രഫര്‍ സ്വമിനാഥന്‍സാര്‍ എന്നോട് ആവശ്യപ്പെട്ടത്.അതുപ്രകാരം ഞാന്‍ സ്വമിനാഥന്‍ സാറിനോട് പറഞ്ഞ പേരാണ് നയന്‍‌താര എന്നത്.സത്യന്‍സാറിന് സ്വമിനാഥന്‍ സാറിനെ അറിയില്ലെ എന്ന് ജോണ്‍ ഡിറ്റോ തന്‍റെ കുറിപ്പിലൂടെ ചോദിക്കുന്നു.ഷീലാമ്മ പറഞ്ഞത് സത്യമാണ്.എന്നാല്‍ കുറച്ചു പേരുകള്‍ അടങ്ങിയ ഒരു ലിസ്റ്റില്‍ നിന്ന് ഷീലാമ്മ സെലക്റ്റ് ചെയ്തു എന്ന് സമ്മതിച്ച സത്യന്‍ അന്തിക്കാട്‌ പക്ഷെ ആ ലിസ്റ്റ് എങ്ങനെവന്നു എന്ന് വെളിപ്പെടുത്തണമെന്നും പകരം സത്യങ്ങള്‍ മറച്ചുവെക്കുകയാണ്‌ സത്യന്‍ അന്തിക്കാട്ചെ യ്യുന്നതെന്നും ജോണ്‍ ഡിറ്റോ ആരോപിക്കുന്നു.

Contact the author

Web Desk

Recent Posts

Web DesK 4 days ago
Cinema

സുഹൃത്തുക്കൾ നഷ്ടമാക്കിയ പത്തു വർഷങ്ങൾ പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ തിരികെ പിടിക്കുമെന്ന് വിനയന്‍

More
More
WebDesk 2 months ago
Cinema

ഷാറൂഖ് ഖാനും കജോളും വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 months ago
Cinema

സംവിധായകൻ സച്ചിയുടെ ഓർമകൾക്ക് ഒരുവയസ്സ്

More
More
Web Desk 4 months ago
Cinema

മോഹൻലാലിന്റെ മരക്കാർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

More
More
Cinema

85 കാരനായ ധർമേന്ദ്രയുടെ നീന്തൽകുളത്തിലെ അഭ്യാസങ്ങൾ- വീഡിയോ വൈറലാവുന്നു

More
More
Web Desk 5 months ago
Cinema

ആരാധകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

More
More