കാനം പിണറായി വിജയന്റെ വിനീത വിധേയന്‍- ഷാഫി പറമ്പില്‍

പാലക്കാട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണി ആനി രാജയെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ കാര്യമായ വിമര്‍ശനവും പ്രതികരണവും നടത്താത്ത സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം എല്‍ എ. മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐയില്‍ അടിമകളെ 'ഒണ്ടാക്കുന്നത്' കൊണ്ടാണ് എം എം മണി ആനി രാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്കുകൊണ്ടുപോലും പ്രതിഷേധിക്കാന്‍ കേരളത്തിലെ സി പി ഐയുടെ നേതൃത്വം മുതിരാത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

കാനം രാജേന്ദ്രന്‍ ഘടകകക്ഷി നേതാവായല്ല, പിണറായി വിജയന്റെ വിനയ വിനീതനായാണ് പെരുമാറുന്നതെന്നും കമ്മ്യൂണിസ്റ്റ് ഐക്യം എന്നാല്‍ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാന്‍ ഒരു വെളിയം ഭാര്‍ഗവനോ സഖാവ് ചന്ദ്രപ്പനോ ഇല്ലാതെപോയതില്‍ സി പി ഐ അണികള്‍ ദുഖിക്കുന്നുണ്ടാവുമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആനി രാജയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സിപിഎമ്മും കോണ്‍ഗ്രസുമായുളള തര്‍ക്കത്തില്‍ അനാവശ്യ ഇടപെടലാണ് അവര്‍ നടത്തിയതെന്നുമാണ് സി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. 'മണിയുടെ പരാമര്‍ശം നിയമസഭയിലെ ഭരണ-പ്രതിപക്ഷ തര്‍ക്കത്തിന്റെ ഭാഗമായി കാണണം. ആനി രാജയ്ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് സി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല'- എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More