ഒരുത്തന്റേയും മാപ്പുംവേണ്ട കോപ്പുംവേണ്ട; കെ സുധാകരന്റെ ഖേദപ്രകടനം തളളി എം എം മണി

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ഖേദപ്രകടനം തളളി മുന്‍ മന്ത്രി എം എം മണി. 'ഒരുത്തന്റെയും മാപ്പുംവേണ്ട കോപ്പുംവേണ്ട. കയ്യില്‍ വച്ചേരേ, ഇവിടെനിന്നും തരാനൊട്ടില്ലതാനും'-എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്നാണെന്നായിരുന്നു കെ സുധാകരന്‍ ഇന്നലെ പറഞ്ഞത്. കട്ടൗട്ട് ഒറിജിനലല്ലെന്ന് തെളിയിക്കാന്‍ കഴിയുമോ? ആ മുഖം അങ്ങനെയായിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോടല്ലേ പോയി പറയേണ്ടത് എന്നും  സുധാകരന്‍ പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ ഖേദപ്രകടനവുമായി കെ സുധാകരന്‍ രംഗത്തെത്തി. പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യംവന്നപ്പോള്‍ പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചുപോയതാണ്. മനസില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. തെറ്റിനെ തെറ്റായിതന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുളള മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ചിലായിരുന്നു ചിമ്പാന്‍സിയുടെ ശരീരത്തില്‍ എം എം മണിയുടെ തലയൊട്ടിച്ച കട്ടൗട്ട് കൊണ്ടുവന്നുളള പ്രതിഷേധം. എം എം മണിക്കെതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു.

മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നിയമസഭാ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ ഒരാളാണ് കട്ടൗട്ട് കൊണ്ടുവന്നതെന്നും മഹിളാ കോണ്‍ഗ്രസിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല കട്ടൗട്ട് ഉപയോഗിച്ചത് എന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. കട്ടൗട്ട് ശ്രദ്ധയില്‍പ്പെട്ടയുടന്‍ അത് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എം എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ അതുമൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More