കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ അറസ്റ്റില്‍. ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ അറസ്റ്റ് ചെയ്ത വിവരം സര്‍ക്കാര്‍ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ശബരീനാഥന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണസംഘത്തിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് ശബരീനാഥന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യലിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ശബരീനാഥന്‍ സംസാരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബരീനാഥനെ പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിനെ വധശ്രമമായി ചിത്രീകരിക്കുന്നത് ഭീരുത്വമാണെന്ന് ശബരീനാഥന്‍ പറഞ്ഞു. എല്ലാ നിയമങ്ങളും പാലിച്ചുളള സാധാരണ പ്രതിഷേധമായിരുന്നു അന്ന് വിമാനത്തില്‍ നടന്നത്. വടിവാള്‍ പോയിട്ട് ഒരു പേനപോലും അവരുടെ കയ്യിലുണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധം നടന്നതിനുശേഷമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത് എന്നാണ് ശബരീനാഥന്‍ പറഞ്ഞത്. ചോദ്യംചെയ്യലിന് ഹാജരാവുന്നതിനുമുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More