അടിവസ്ത്രം അഴിച്ച് പരിശോധന: നടപടി ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പ്രതികള്‍

കൊല്ലം: നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അറസ്റ്റിലായവര്‍. കുട്ടികളുടെ വസ്ത്രത്തില്‍ ലോഹഭാഗമുള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജസികള്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങളുടെ മുറി തുറന്നു നല്‍കിയതെന്ന് അറസ്റ്റിലായ ശുചികരണ തൊഴിലാളികള്‍ പറഞ്ഞു. കേസില്‍ അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്. തുടരന്വേഷണത്തില്‍ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് പൊലീസ് നിയമോപദേശം തേടി. നീറ്റ് പരീക്ഷാവിവാദത്തിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നീറ്റ് പരീക്ഷാ വിവാദത്തില്‍ അറസ്റ്റിലായ അഞ്ച് പേരും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷയ്ക്ക് മുൻപായി വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. പരീക്ഷാ സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾതന്നെ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനർ ഉപയോഗിച്ച് ശരീരം പരിശോധിച്ചു. തുടർന്ന് അടിവസ്ത്രം മുഴുവൻ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More