രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 8356 ആയി. 273 പേർക്കാണ് ജീവൻ നഷ്ടമായത്. 24 മണിക്കൂറിനിടെ 909 പുതിയ കേസുകളും 34 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 1,895ലെത്തി. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിക്കുന്നു. രോഗികളില്‍ ബഹുഭൂരിഭാഗവും മുംബൈയില്‍ ഉള്ളവരാണ്. മൊത്തം 1761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.

രാജസ്ഥാനിൽ പുതിയതായി 51 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 751 ആയി. തമിഴ്നാട്ടിൽ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ 54കാരി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 11 ആയി. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,05,722 ആയി ഉയർന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More