എന്‍ സി പിയുടെ എല്ലാ സംസ്ഥാന കമ്മിറ്റികളും ശരത് പവാര്‍ പിരിച്ചുവിട്ടു

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍ സി പി) യുടെ അഖിലേന്ത്യാ തലത്തിലുള്ള എല്ലാ സംസ്ഥാന കമ്മിറ്റികളും കീഴ് ഘടകങ്ങളും പിരിച്ചുവിട്ടു. എന്‍ സി പിയുടെ ദേശീയ  അധ്യക്ഷന്‍ ശരത് പവാറാണ് എല്ലാ കമ്മിറ്റികളെയും പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. 2024-ല്‍ നടകാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാര്‍ട്ടിയെ സുസജ്ജമാക്കാനാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഡയനമിക് ആയ നേതാക്കളെ സംസ്ഥാന കമ്മിറ്റിയുടെയും ദേശീയ കമ്മിറ്റിയുടെയും  നേതൃത്വത്തില്‍ കൊണ്ടുവരാനാണ് അഴിച്ചുപണി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്താനിരിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലേക്ക് വരാനാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാരണത്തലാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പവാര്‍ തയാറാവാതിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഇപ്പോള്‍ ശരത് പവാര്‍ സ്വന്തം പാര്‍ട്ടിയില്‍ പുനസംഘടന നടത്തുന്നത്. വാര്‍ത്ത ശരിയാണ് എന്ന് മുതിര്‍ന്ന എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. അതേസമയം പെട്ടെന്നുണ്ടായ നീക്കത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല എന്നാണ് കേരളമടക്കമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രതികരണം. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 10 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More