അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭചിദ്രത്തിനുള്ള ആവശ്യം നിഷേധിക്കാനാവില്ല- സുപ്രീം കോടതി

ഡല്‍ഹി: അവിവാഹിതയാണെന്ന കാരണം കൊണ്ട് ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈകോടതി സ്വീകരിച്ച നടപടി ശരിയല്ലെന്ന്  സുപ്രീം കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച യുവതിയുടെ ഗര്‍ഭഛിദ്രത്തിനായുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ഗര്‍ഭം 24 ആഴ്ച്ച പിന്നിട്ട യുവതിക്ക് ഗര്‍ഭഛിദ്രം നടത്താമോ എന്നതില്‍ സുപ്രിം കോടതി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. 

ഗര്‍ഭഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാനും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഡല്‍ഹി എംയിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണിയുടെ ജീവന് ഭീഷണിയില്ലെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ എംയിസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഗര്‍ഭഛിദ്രവുമായി അന്ധപ്പെട്ട നിയമം പാസാക്കുമ്പോള്‍ അത് വിവാഹിതരെ മാത്രമല്ല പരിഗണിച്ചത് എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ അവിവാഹിതയാണ് എന്ന ഒറ്റ കാരണത്താല്‍ ഈ അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More