മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

കൊച്ചി: നിവിന്‍ പോളി നായകനായ മഹാവീര്യറിനെ അഭിനന്ദിച്ച് എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍. സിനിമ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ്. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളിൽ  രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂവെന്നും ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു "മഹാവീര്യര്‍ കണ്ടു. മുകുന്ദേട്ടന്റെ കഥയായതുകൊണ്ടാണ് റിലീസ് ദിവസം തന്നെ തിയേറ്ററില്‍ പോയി കണ്ടത്. ലളിതമായും രസകരമായും കഥ പറയാനുള്ള മുകുന്ദേട്ടന്റെ കഴിവ് അത്ഭുതകരം തന്നെ. ഗംഭീര പൊളിറ്റിക്കല്‍ സറ്റയര്‍. എബ്രിഡ് ഷൈനത് വളരെ രസകരമായി എടുത്തിരിക്കുന്നു. ചിലയിടങ്ങളില്‍ രസം കുറച്ചുകൂടിപ്പോയോ എന്നേ സംശയമുള്ളൂ. രണ്ടുകാലങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത് കുറച്ചുകൂടി കൺവിൻസിങ്ങാക്കണമായിരുന്നുവെന്ന് തോന്നി. നിവിൻപോളിയും ആസിഫലിയും ലാലും സിദ്ദീഖുമെല്ലാം തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു" - ടി ഡി രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മഹാവീര്യര്‍ ഇന്നലെയാണ് തീയറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചത്. നിവിന്‍ പോളിയും അസിഫ് അലിയുമാണ് ചിത്രത്തില്‍ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായി വരുന്ന മഹാവീര്യറില്‍, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളിയും, പി. എസ് ഷംനാസും ചേർന്നാണ് സിനിമ നിര്‍മ്മിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്‍പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്‍തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്‍ണപ്രസാദ്, പദ്‍മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരും സിനിമയില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. 1983', 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് 'മഹാവീര്യര്‍'. രാജസ്ഥാനിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Cinema

'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

More
More