അധ്യാപക നിയമന തട്ടിപ്പ്: പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത അര്‍പ്പിതയുടെ വീട്ടില്‍ നിന്നും പരിസരത്തുമായി 20 കോടി രൂപ ഇ ഡി കണ്ടെത്തിയിരുന്നു. ഈ തുക അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാതാണെന്നാണ് ഇ ഡിയുടെ വാദം. ഇതിന് പിന്നാലെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയതും മന്ത്രിയെ അറസ്റ്റ് ചെയ്തതും. ഇ ഡിയുടെ നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.  

സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതി നടക്കുന്ന കാലഘട്ടത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതിനാല്‍ അഴിമതിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പാര്‍ത്ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട ഉന്നതതല സമിതിക്കാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്നത്. ഈ കേസ് ആദ്യം ഹൈക്കോടതിയുടെ പരിഗണയില്‍ വന്നപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യമാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി കോടതിക്ക് കൈമാറിയതെന്നും ഇ ഡി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും തനിക്ക് അതിൻമേല്‍ യാതൊരുവിധത്തിലുള്ള അധികാരവുമുണ്ടായിരുന്നില്ലെന്നാണ് പാര്‍ത്ഥ ചാറ്റര്‍ജി ആവര്‍ത്തിച്ച് പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More