കര്‍ണാടകയില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ ഡോക്ടര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. ബംഗളൂരു ക്വീൻസ് റോഡ്  ഷിഫാ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇയാള്‍ ചികിത്സിച്ച ഒരാൾക്ക് രോ​ഗം ബാധിച്ചിരുന്നു.  ഡോക്ടര്‍ ജോലി ചെയ്തിരുന്നആശുപത്രി അടച്ചു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി മറ്റൊരു സ്വകാര്യ  ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തൊടൊപ്പം ജോലി ചെയ്തിരുന്ന മറ്റു മൂന്ന് ഡോക്ടര്‍മാരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവിടെയുള്ള അറുപതോളം ജീവനക്കാരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.

കർണാടകയിൽ രണ്ടാമത്തെ ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിക്കുന്നത്.  കലബുര്‍ഗിയില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നത് കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 224 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പരിശോധനക്കായി 219 ലാബുകൾ സജ്ജമാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More