കരുണാകരനെതിരെ നീക്കം നടത്തിയതില്‍ പശ്ചാത്തപിക്കുന്നു - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെതിരെ നീക്കം നടത്തിയതില്‍ പശ്ചാത്തപിക്കുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഞാന്‍ ഒരിക്കലും അദ്ദേഹത്തിനെതിരെ തിരിയാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ  ജി കാർത്തികേയനും എം ഐ ഷാനവാസും ഞാനും അദ്ദേഹത്തിനെതിരെ നീക്കം നടത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. അദ്ദേഹം മികച്ചൊരു നേതാവായിരുന്നു. രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും പ്രധാനപ്പെട്ട മറ്റൊരു വ്യക്തി ഇതുവരെയുണ്ടായിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. അദ്ദേഹത്തിനെതിരെ അത്തരമൊരു നീക്കം നടത്തിയതില്‍ വളരെയധികം പാശ്ചാത്താപമുണ്ട്. കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല. ലീഡറുടെ പാത പിന്തുടർന്ന്, എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയെന്നും രമേശ്‌ ചെന്നിത്തല ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1994-ന്‍റെ അവസാന നാളുകളിലാണ് കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. കരുണാകരന്‍റെ പ്രിയശിക്ഷ്യനെന്ന് അറിയപ്പെട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അടുത്ത നേതാക്കള്‍ കൂറുമായിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. 

രാഷ്ട്രീയത്തിൽ ആരും ശാശ്വതമല്ല. മാറ്റങ്ങൾ നാം അംഗീകരിക്കണമെന്നും രമേശ ചെന്നിത്തല പറഞ്ഞു. 17 വർഷം മുമ്പ് ഞാൻ പിസിസി പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ എനിക്ക് 48 വയസ്സ് മാത്രമായിരുന്നു, കോൺഗ്രസ് ആകെ താറുമാറായിരുന്നു. കെ കരുണാകരന്‍ അന്ന് പാർട്ടി വിട്ടിരുന്നു. കേരളത്തിൽ കോൺഗ്രസിന്‍റെ അന്ത്യമെന്ന് ജനങ്ങൾ കരുതി. ഞാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായിരുന്നു, സോണിയ ഗാന്ധി എന്നോട് കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പാർട്ടി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു മടിയും കൂടാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത് ഒമ്പത് വർഷം ജോലി ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും 10 ഉപതിരഞ്ഞെടുപ്പുകളിലും ആ കാലത്ത് കോണ്‍ഗ്രസ് വിജയിച്ചുവെന്നും രമേശ്‌ ചെന്നിത്തല അഭിമുഖത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തെ ഇത്രയധികമായി അശ്രയിക്കുന്നതിന്‍റെ കാരണമെന്താണെന്ന ചോദ്യത്തിന് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും മാത്രമേ പാർട്ടിയെ ഏകീകരിക്കാൻ കഴിയൂവെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. സോണിയാ ഗാന്ധിക്ക് സുഖമില്ലാത്തതിനാൽ ആ ഉത്തരവാദിത്തം രാഹുൽ ഗാന്ധി ഏറ്റെടുക്കണം. അദ്ദേഹം വളരെ ആദർശവാദിയാണ്. അദ്ദേഹം അഴിമതിക്കാരനല്ല. ദൗർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ പ്രതിച്ഛായ ആർഎസ്എസും ബിജെപിയും ആസൂത്രിതമായി കളങ്കപ്പെടുത്തിയിരിക്കുന്നു. മോദിക്കെതിരെ നിൽക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റാരുണ്ടെന്നും രമേശ്‌ ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണെന്നും  രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നില്ല. ആരുടെയും ഉപദേശം കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഞാന്‍ അഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More