ബിജെപി നേതാക്കളുമായി സംസാരിച്ചതിന് പിന്നാലെ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതം; ആരോപണവുമായി പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ

ഡല്‍ഹി: ബിജെപി എം പിമാരോട് വോട്ട് തേടിയതിന് പിന്നാലെ തന്‍റെ സിം പ്രവര്‍ത്തന രഹിതമായിയെന്ന് പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. ആരെയും വിളിക്കാനും കോളുകള്‍ സ്വീകരിക്കാനും സാധിക്കുന്നില്ലെന്നും മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. കുറെ കാലമായി ഉപയോഗിക്കുന്ന സിം ആണിത്. എംടിഎന്‍എല്‍ തന്‍റെ കെവൈസി വിവരങ്ങള്‍ സസ്പെന്‍ഡ് ചെയ്തുവെന്നും ഇത് സംബന്ധിച്ച ഒരു നോട്ടീസ് അയച്ചിട്ടുണ്ടെന്നും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ കുറിച്ചു. സിം പഴയതുപോലെ ആയാലും ഭരണപക്ഷത്തിരിക്കുന്ന നേതാക്കളുമായി യാതൊരുവിധത്തിലും ബന്ധപ്പെടില്ലെന്നും മാര്‍ഗരറ്റ് ആല്‍വ കൂട്ടിച്ചേര്‍ത്തു. ബിജെപിയാണ് ഇതിനുപിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്ക് ലഭിച്ച ഈ മെയില്‍ സന്ദേശവും മാര്‍ഗരറ്റ് ആല്‍വ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ വിച്ചേദിച്ചതായും ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ സിം ബ്ലോക്ക് ആകുമെന്നും കാണിച്ചാണ് പൊതുമേഖലാസ്ഥാപനമായ മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് മാര്‍ഗരറ്റ് ആല്‍വക്ക് മെയില്‍ അയച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌ ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെയും രാജസ്ഥാന്‍റെയും ഗവര്‍ണറായിരുന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More