അഴിമതിക്ക് കൂട്ടുനില്‍ക്കില്ല; ഇ ഡിയെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ല - മമത ബാനര്‍ജി

കൊല്‍ക്കത്ത: ഇ ഡിയെ ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നും തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. അധ്യാപക നിയമന അഴിമതി കേസില്‍ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം. സത്യത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ഏത് വിധിയും നിര്‍ണയിക്കേണ്ടത്. തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ഇത്തവണ പൊരുതാനായി കഴിഞ്ഞില്ല. മഹാരാഷ്ട്രയ്ക്ക് ശേഷം ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബംഗാള്‍ ബിജെപി കൈയ്യടക്കുമെന്ന് പറയുന്നത് തന്നെ ഇവിടുത്തെ ജനങ്ങള്‍ക്ക് തന്നെ അപമാനമാണ്. എല്ലാവരുടെയും മുന്‍പില്‍ പ്രതിപക്ഷ സര്‍ക്കാരുകളുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്‍ ഡി എ അധികാരത്തില്‍ വന്നതിനുശേഷം ബിജെപി നേതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്സ് നടത്തിയിട്ടുണ്ടോ? ഇ ഡി പരിശോധന നടത്താത്തതിന്‍റെ അര്‍ഥം കേന്ദ്രസര്‍ക്കാര്‍ നിഷ്‌കളങ്കരാണെന്നല്ല - മമത ബാനര്‍ജി പറഞ്ഞു. 

അധ്യാപന നിയമ അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായിരുന്നു. സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക, അനധ്യാപക ജീവനക്കാരെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പാര്‍ഥ ചാറ്റര്‍ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ്  മന്ത്രിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുകയും പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

Contact the author

National Desk

Recent Posts

National Desk 12 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 16 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More