അവധിയാഘോഷിക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നഗരം ഇതാണ്!

അവധിയാഘോഷിക്കാന്‍ ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ പിന്നിലാക്കിയാണ് ദുബായ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 'പ്രീമിയര്‍ ഇന്‍' പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് ദുബായ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 21 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ളവര്‍ക്കും ദുബായ് ഏറ്റവും ഇഷ്ടപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, കെനിയ, നൈജീരിയ, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ ആളുകൾ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന നഗരം കൂടിയാണ് ദുബായ് എന്നും പ്രീമിയര്‍ ഇന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനോഹരമായ സ്ഥലങ്ങളും ലോകത്തിലെ തന്നെ മികച്ച റസ്റ്റോറന്‍റുകളും റിസോര്‍ട്ടുകളുമാണ് നഗരത്തിന്‍റെ പ്രത്യേകതയെന്നാണ് ദുബായ്  തെരഞ്ഞെടുത്തവര്‍ പറയുന്നത്. അതേസമയം, അവധി ദിനങ്ങള്‍ ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. 16 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ പാരിസാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബെൽജിയം, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ എന്നിവിടങ്ങളിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാന്‍ താത്പര്യപ്പെടുന്ന നഗരവും പാരീസാണ്. ദുബായും പാരീസും കഴിഞ്ഞാല്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത് ബോസ്റ്റൺ, മാഡ്രിഡ്, സിംഗപ്പൂർ, ലണ്ടൻ, കേപ് ടൗൺ, ആംസ്റ്റർഡാം,കോപ്പൻഹേഗൻ, ബ്യൂണസ് ഐറിസ് എന്നീ നഗരങ്ങളാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Travel

27 രാജ്യങ്ങള്‍ ചുറ്റാന്‍ ഈ ഒരു വിസ മതി

More
More
Web Desk 11 months ago
Travel

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മനി

More
More
Web Desk 1 year ago
Travel

'സെക്കന്‍ഡ് ഹോം വിസ'; പത്ത് കൊല്ലം വരെ ബാലിയില്‍ താമസിക്കാം!

More
More
Web Desk 1 year ago
Travel

നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

More
More
Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More