യുദ്ധത്തിനിടെ വോഗ് മാഗസിനുവേണ്ടി ഫോട്ടോഷൂട്ട് നടത്തി യുക്രൈന്‍ പ്രസിഡന്റും ഭാര്യയും

കീവ്: റഷ്യയുമായുളള യുദ്ധത്തില്‍ രാജ്യം വലയുന്നതിനിടെ വോഗ് മാഗസിനുവേണ്ടി ഫോട്ടോഷൂട്ട് നടത്തി യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയും ഭാര്യ ഒലേന സെലന്‍സ്‌കിയും.  യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വെച്ച് ഇരുവരും വോഗിന് അഭിമുഖവും നല്‍കി. പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന അടിക്കുറിപ്പോടെയാണ് വോഗ് ചിത്രങ്ങള്‍ പങ്കുവെച്ചത്. പ്രസിഡന്റിന്റെ ഓഫീസിനുളളില്‍ സെലന്‍സ്‌കിയും ഭാര്യയും കൈകള്‍ കോര്‍ത്ത് ഇരിക്കുന്ന ചിത്രവും തകര്‍ന്ന കപ്പലിനുമുന്നില്‍ വനിതാ സൈനികര്‍ക്കൊപ്പം ഒലേന സെലന്‍സ്‌കി നില്‍ക്കുന്ന ചിത്രവും വോഗ് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. യുക്രൈന്‍ യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രഥമ വനിതയായ ഒലേന സെലന്‍സ്‌കി നയതന്ത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വൈകാരിക നിമിഷങ്ങളുടെ മുഖമാണ് അവരെന്നും വോഗ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 

എന്നാല്‍ യുദ്ധത്തിനിടെയുളള പ്രസിഡന്റിന്റെ ഫോട്ടോഷൂട്ടിന് സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരവും ശക്തവുമായ ചിത്രങ്ങളെന്ന് ചിലര്‍ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍ പ്രസിഡന്റ് ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് എന്ന വിമര്‍ശനമാണ് ഉന്നയിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സെലന്‍സ്‌കി നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉറപ്പുണ്ടെന്നും വോഗ് മാഗസിന്റെ കവര്‍ ചിത്രം അതിന് സഹായിക്കുമെന്നും ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, പ്രസിഡന്റും ഭാര്യയും തമ്മില്‍ കണ്ടുമുട്ടിയ കഥ പറയുകയും ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യേണ്ട സമയം ഇതായിരുന്നില്ലെന്നും യുദ്ധമുഖത്ത് സൈനികര്‍ക്കൊപ്പം ഓടിയെത്തുന്ന സെലന്‍സ്‌കി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം, 150 ദിവസത്തിലേറേയായി റഷ്യ-യുക്രൈന്‍ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

International Desk

Recent Posts

Web Desk 2 days ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More
International

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റം; ബില്ല് പാസാക്കി ഉഗാണ്ട

More
More
International 4 days ago
International

ഖത്തറില്‍ ആള്‍താമസമുള്ള കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

More
More
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
International

പുടിനെതിരായ അറസ്റ്റ് വാറണ്ടിനെ പരിഹസിച്ച് റഷ്യ

More
More
International

വീണ്ടും നിയമം തെറ്റിച്ച് ഋഷി സുനക്; വളര്‍ത്ത് നായയുമായി പാര്‍ക്കില്‍

More
More