'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

മുംബൈ: നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്നും അതില്‍ തെറ്റുന്നുമില്ലെന്നും തെന്നിന്ത്യന്‍ നടന്‍ വിജയ്‌ ദേവരകൊണ്ട. മനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ്‌ ദേവരകൊണ്ട പറഞ്ഞു. കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരൺ 7ന്റെ' പുതിയ എപ്പിസോഡിലാണ് നടന്‍റെ  പ്രതികരണം. നല്ല മാഗസിന് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ടുകള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും അതില്‍ തനിക്ക് തെറ്റു തോന്നുന്നില്ലെന്നും വിജയ്‌ ദേവരകൊണ്ട പറഞ്ഞു. അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ്  നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്ന വെളിപ്പെടുത്തല്‍ വിജയ്‌ ദേവരകൊണ്ട നടത്തിയിരിക്കുന്നത്. 

അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറയുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നപ്പോൾ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു. ചിത്രങ്ങൾ സഭ്യമല്ലെന്ന വിമർശനവും ഉയർന്നു, ട്രോളുകളും പ്രചരിച്ചിരുന്നു. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കേസിനെതിരെ മുംബൈ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഒരു എൻജിഒ കേസ് നല്‍കുകയും ചെയ്തു.

Contact the author

Entertainment Desk

Recent Posts

Web Desk 1 month ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 months ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More
Cinema

'റോക്കട്രി ദ നമ്പി എഫക്ട്' ഒടിടി റിലീസ് പ്രഖ്യാപിച്ചു

More
More