സിപിഎമ്മുകാര്‍ കട്ട പണം വീണ്ടും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് എടുത്തുകൊടുക്കുന്നു- വി ടി ബല്‍റാം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചതിനുപിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സിപിഎമ്മുകാര്‍ കട്ട ജനങ്ങളുടെ ഡെപ്പോസിറ്റ് പണം വീണ്ടും ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് എടുത്തുകൊടുക്കുകയാണെന്ന് വി ടി ബല്‍റാം പറഞ്ഞു. നേരത്തെ, സിപിഎമ്മുകാര്‍ ഭരിച്ചുമുടിച്ച റബ്‌കോക്കും ഇതുപോലെ മുന്നൂറുകോടിയോളം രൂപ പൊതുഖജനാവില്‍നിന്ന് എടുത്തുകൊടുത്തിരുന്നെന്ന് പറഞ്ഞ വി ടി ഇതെന്ത് ഭരണമാണെന്നും ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സാമ്പത്തിക തിരിമറിയെത്തുടര്‍ന്ന് തകര്‍ച്ചയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്നും ഈ പണം കൊണ്ട് പ്രത്യേക പാക്കേജുണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു ഇന്നലെ അറിയിച്ചിരുന്നു. 'മുഖ്യമന്ത്രിയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. നിക്ഷേപകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊളളുന്നത്. ബാങ്കിനെ നിലനിര്‍ത്തുന്നതിനായുളള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്റെ മണ്ഡലമായതുകൊണ്ടാണ് മാധ്യമങ്ങള്‍ ഞാന്‍ പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ കൊടുക്കുന്നത്'-എന്നാണ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 20 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More