ബിരിയാണി കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കുട്ടി എസ് എഫ് ഐ സമരത്തിന് പോയിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍

പാലക്കാട്: ബിരിയാണി കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കുട്ടി എസ് എഫ് ഐയുടെ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അധ്യാപക കമ്മീഷന്‍ സ്ഥിരീകരിച്ചു. സമരം നടന്ന ദിവസം കുട്ടി ക്ലാസിലുണ്ടായിരുന്നുവെന്ന് കമ്മീഷന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു. പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനുമതിയില്ലാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ് എഫ് ഐയുടെ പരിപാടിക്ക് കൊണ്ടുപോയ സംഭവത്തില്‍ രക്ഷിതാക്കളാണ് സംഘടനക്കെതിരെ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളെ സ്‌കൂളിന്റെയോ രക്ഷിതാക്കളുടെയോ സമ്മതമില്ലാതെ പരിപാടിക്ക് കൊണ്ടുപോയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മങ്കര എസ് എച്ച് ഒയ്ക്കാണ് പരാതി നല്‍കിയത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാം എന്ന് പ്രലോഭിപ്പിച്ച് പരിപാടിക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു രക്ഷിതാക്കള്‍ ആരോപിച്ചത്. അതേസമയം, ബിരിയാണി വാഗ്ദാനം നല്‍കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുപോയതെന്ന വാദം തള്ളി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. അത്തരം വാഗ്ദാനങ്ങളൊന്നും സംഘടനയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നും സ്വന്തമിഷ്ടപ്രകാരമാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്നും കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി വിദ്യാര്‍ഥികളെ പറഞ്ഞ് പഠിപ്പിച്ച് ബിരിയാണി കഥയുണ്ടാക്കുകയായിരുന്നെന്ന് സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കളും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപക കമ്മീഷന്‍റെ റിപ്പോര്‍ട്ട്‌ പുറത്ത് വന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെയാണ് കളക്ടറേറ്റിലേക്ക് എസ് എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്. എസ് എഫ് ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More