എ കെ ജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ഇ പി ജയരാജന്‍ തന്നെ, അതുകൊണ്ടാണ് ഇനിയും പ്രതിയെ പിടിക്കാത്തത്- കെ സുധാകരന്‍

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണെന്ന ആരോപണം ആവര്‍ത്തിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എ കെ ജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്തത് ഇ പി ജയരാജനാണ് അതുകൊണ്ടാണ് ഒരുമാസമായിട്ടും പൊലീസ് പ്രതിയെ പിടികൂടാത്തതെന്നാണ് കെ സുധാകരന്‍ പറയുന്നത്. 

'ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഇ പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചനയിലുണ്ട്'- കെ സുധാകരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എ കെ ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. കലാപാഹ്വാനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഹര്‍ജി സമര്‍പ്പിച്ചത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. 

എ കെ ജി സെന്ററിനുനേരേ ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ജൂണ്‍ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ അക്രമി സ്‌ഫോടക വസ്തു എറിഞ്ഞത്. തുടര്‍ന്ന് എഡിജിപി വിജയ് സാഖറയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 15 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 17 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More