തമിഴ്നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; അജിത്തിന് 4 സ്വര്‍ണവും 2 വെങ്കലവും

ചെന്നൈ: തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത്ത്. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത്ത് മെഡലുകള്‍ കരസ്ഥമാക്കിയത്. 850 -ലധികം മത്സരാര്‍ത്ഥികളാണ് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. റൈഫിള്‍ ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലും ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങളായി നടന്‍ ഷൂട്ടിങ് പരിശീലിക്കുന്നുണ്ട്. ഇതിനുപുറമേ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയ മേഖലകളും അജിത്തിന് ഏറെ പ്രിയപ്പെട്ടതാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തമിഴ്നാട്ടില്‍ ആരാധകര്‍ ഏറെയുള്ള നടനാണ് അജിത്ത്. 1990- കളുടെ അവസാനത്തില്‍ സിനിമയിലെത്തിയ അജിത്ത് മൂന്ന് തവണ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം, എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'എകെ 61' എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് കഥാപത്രത്തെയാണ്‌ അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട ചിത്രമാണ് ഇതെന്നും സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ സിനിമക്ക് വേണ്ടി അജിത്ത് ശരീര ഭാരം കുറച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 10 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 11 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 12 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 12 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More