ഭരണകൂട തീവ്രവാദത്തിന്‍റെ വക്താക്കളായി റഷ്യയെ മുദ്രകുത്തണം -സെലന്‍സ്കി

ക്വീവ്: ഭരണകൂട തീവ്രവാദത്തിന്‍റെ വക്താക്കളായി റഷ്യയെ മുദ്രകുത്തണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്  സെലന്‍സ്കി. റഷ്യയുടെ അധീനതയിലുള്ള ജയിലില്‍ പാര്‍പ്പിച്ചിരുന്ന തടവുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത് തീവ്രവാദത്തിന്‍റെ ഭാഗമാണ്. ഈ ആക്രമണത്തിലൂടെ നിരവധി തടവുകാരെയാണ് റഷ്യ കൊന്നതെന്നും ഇത് ഭരണകൂട ഭീകരതയുടെ തെളിവാണെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയെ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അമേരിക്ക പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കണമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. ഡൊണട്‌സ്‌ക് പ്രവിശ്യയിലെ ജയിലിലുണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ സെലന്‍സ്കി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ റഷ്യ നടത്തിയ ഭീകരാക്രമണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം റഷ്യ തീവ്രവാദം വളര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. യുക്രൈന്‍ തടവുകാരെ റഷ്യ ബോധപൂര്‍വ്വമാണ് കൊലപ്പെടുത്തിയതെന്നും സെലന്‍സ്കി പറഞ്ഞു. അതേസമയം, അമേരിക്കയുടെ സഹായത്തോടെ യുക്രൈന്‍ തന്നെ നടത്തിയ ആക്രമമാണിതെന്നാണ് റഷ്യ വാദിക്കുന്നത്. എന്നാല്‍ ഇത്തരം നീചമായ നീക്കം തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് സെലന്‍സ്കി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, യുക്രൈന്‍- റഷ്യ യുദ്ധം അഞ്ച് മാസം പിന്നിട്ടിരിക്കുകയാണ്. 2021 ഫെബ്രുവരി 24നായിരുന്നു റഷ്യ യുക്രൈനില്‍ അധിനിവേശ ശ്രമങ്ങളും ആക്രമണവും ആരംഭിച്ചത്.  ആയിരക്കണക്കിന് പേരാണ് ഇതുവരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെലന്‍സ്കിയും റഷ്യന്‍ പ്രസിഡന്റ് പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. 

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More