കോഴിക്കോട്: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്. ഊന്നുവടിയില്ലാതെ നടക്കാന്‍പോലുമാകാത്തയാളാണ് താനെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിവിക് ചന്ദ്രന് ചൂണ്ടിക്കാട്ടി. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഈ വിഷയം അന്വേഷിപ്പിച്ചതാണെന്നും പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും സിവിക് ചന്ദ്രന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. സിവിക് ചന്ദ്രന് പരാതിക്കാരിക്ക് അയച്ച വാട്ട്സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്ക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. വാട്ട്സാപ്പ് സന്ദേശങ്ങള്‍തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും പുറത്ത് ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളുടെ യഥാര്‍ത്ഥ സ്വഭാവം മറ്റൊന്നാണെന്നും പ്രൊസിക്ക്യൂഷന് കോടതിയില്‍ പറഞ്ഞു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഓഗസ്റ്റ് 2-നാണ് വിധിപറയുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, സിവിക് ചന്ദ്രനെതിരെ ഒരു യുവ എഴുത്തുകാരി കൂടി പരാതി നല്കി. കൊയിലാണ്ടി പൊലീസാണ് പുതിയ പരാതിയില്‍ കേസെടുത്തത്. 2020 ഫെബ്രുവരി 18-ന് നന്തി കടപ്പുറത്ത് ആളൊളിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവ എഴുത്തുകാരി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.