ഭൂമി കുംഭകോണ കേസ്; ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അറസ്റ്റില്‍

മുംബൈ: ഭൂമി കുംഭകോണ കേസില്‍ ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അറസ്റ്റില്‍.12 വര്‍ഷം പഴക്കമുള്ള കേസില്‍ ഇ ഡിയാണ് സഞ്ജയ്‌ റാവത്തിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ സഞ്ജയ്‌ റാവത്തിന്‍റെ വീട്ടില്‍ എത്തി ഇ ഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വസതിയില്‍ വെച്ച് ആറുമണിക്കൂര്‍ സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സഞ്ജയ് റാവത്തിന്‍റെ വീട്ടില്‍ നിന്നും കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ലഭിച്ചുവെന്നും അദ്ദേഹം ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നും ഇ ഡി സംഘം മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്തതിനാലാണ് സഞ്ജയ്‌ റാവത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. സഞ്ജയ്‌ റാവത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ്‌ റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു. ആ പോരാട്ടം തുടരുകതന്നെ ചെയ്യും. ഇത് കെട്ടിച്ചമച്ച കേസാണ്. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എനിക്ക് സാധിക്കും. നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ കയ്യിലുണ്ട്' - റാവത്ത്  കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍  സഞ്ജയ്‌ റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ്‌ റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡി സഞ്ജയ്‌ റാവത്തിന്‍റെ വസതിയില്‍ പരിശോധന നടത്തിയത്. അതേസമയം, കഴിഞ്ഞ മാസം ആദ്യം കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂര്‍ സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 5 hours ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 12 hours ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 1 day ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 1 day ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 1 day ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More