യോഗിയല്ല, മോദിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥി - അമിത് ഷാ

ഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പിലും എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അമിത് ഷാ പറഞ്ഞു. പാറ്റ്‌നയില്‍ ബിജെപി മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ബിജെപിയും ജനതാദള്‍ യുണൈറ്റഡും ഒരുമിച്ച് മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വരുന്ന തെരഞ്ഞെടുപ്പിലും എന്‍ ഡി എ വിജയിക്കും. മോദിയുടെ വ്യക്തിപ്രഭാവവും എന്‍ ഡി എ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ മുന്‍പിലുണ്ടെന്നും അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സര്‍ക്കാര്‍ മികച്ച വിജയം കൈവരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ആഗസ്ത് 13-15, ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തിന്റെ ഓരോ മൂലയിലും ദേശീയ പതാക ഉയര്‍ത്തും. ബിജെപി പ്രവര്‍ത്തകര്‍ അത് ഉറപ്പ് വരുത്തും. ഇന്ത്യയിലെ ദളിത്‌,ആദിവാസി മേഖലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മന്ത്രിമാരുണ്ടായിട്ടുള്ളത് മോദി സര്‍ക്കാരിലാണ് - അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ പതിനാലാമത്‌ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും മോദി ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു. 2001-മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More