ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

ലോകവസാനമുണ്ടെങ്കില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കുമെന്നത് നിരന്തരമായി നടക്കുന്ന പഠനമാണ്. ഈ പഠനത്തിന്‍റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുപയോഗിച്ച് മനുഷ്യരൂപവും ഭൂമിയും എങ്ങനെയായിരിക്കുമെന്ന ചിത്രം പുറത്തുവിട്ടിരിക്കുകയാണ് DALL-E 2. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇമേജ് ജനറേറ്ററാണ്  DALL-E 2. ഈ ചിത്രങ്ങള്‍ ‘റോബോട്ട് ഓവർലോഡ്സ്’ എന്നയാളാണ് ടിക് ടോക്കിൽ പങ്കുവച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വൈറലാവുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ അപ്പോക്കലിപ്‌റ്റിക് രംഗങ്ങളാണ് കാണാൻ സാധിക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭൂമിയുടെ അവസാന കാലഘട്ടങ്ങളില്‍ മനുഷ്യരും ഭൂമിയും എങ്ങനെയായിരിക്കുമെന്ന് പരിചയപ്പെടുത്തിയാണ് റോബോട്ട് ഓവർലോഡ്സ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. വിചിത്രമായ ആ ചിത്രങ്ങളിൽ, നീളമേറിയ വിരലുകളും വലുപ്പമുള്ള കണ്ണുകളും നീട്ടിവളർത്തിയ മുടിയുമുള്ള ഒരു മനുഷ്യനെയാണ് കാണാൻ കഴിയുക. കത്തിയെരിയുന്ന ഭൂമിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. വികൃതമായ അസ്ഥികൂടത്തിന് സമാനമായ മനുഷ്യ രൂപങ്ങളാണ് എല്ലാ ചിത്രങ്ങളിലുമുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് 12.7 ദശലക്ഷം ആളുകളാണ് ഇത് കണ്ടത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 3 months ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More