ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് മോദിയോട് സഹോദരന്‍ പ്രഹ്‌ളാദ് മോദി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരനും ഓള്‍ ഇന്ത്യ ഫെയര്‍ പ്രൈസ് ഷോപ്പ് ഡീലേഴ്‌സ് ഫെഡറേഷന്‍ (എ ഐ എഫ് പി എസ് ഡി എഫ്) വൈസ് പ്രസിഡന്റുമായ പ്രഹ്‌ളാദ് മോദി ഇന്ന് ജന്തര്‍ മന്തറില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരത്തില്‍ പങ്കെടുത്തു. നൂറുകണക്കിന് പേരാണ് ജന്തര്‍ മന്തറില്‍ മുദ്രാവാക്യങ്ങളും ബാനറുകളുമുയര്‍ത്തി പ്രതിഷേധത്തിനെത്തിയത്. ജനങ്ങളുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ആശ്വാസം പകരാനും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് പ്രഹ്‌ളാദ് മോദി സമരവേദിയില്‍വെച്ച് പറഞ്ഞു. 

'നിലനില്‍പ്പിനുവേണ്ടിയുളള സമരമാണിത്. നമ്മുടെ ദീര്‍ഘകാലമായുളള ആവശ്യങ്ങള്‍ നിരത്തി എ ഐ എഫ് പി എസ് ഡി എഫ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മെമ്മോറാണ്ടം നല്‍കും. നിലവില്‍ ജീവിതച്ചെലവും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുളള ചിലവുമെല്ലാം വര്‍ധിച്ച സാഹചര്യത്തില്‍ ഞങ്ങളുടെ മാര്‍ജിനില്‍ കിലോയ്ക്ക് 20 പൈസ വര്‍ധനവ് എന്നത് ക്രൂരമായ തമാശയാണ്. ഞങ്ങള്‍ക്ക് ആശ്വാസം നല്‍കാനും ഞങ്ങളുടെ സാമ്പത്തിക ദുരിതങ്ങള്‍ അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'-പ്രഹ്‌ളാദ് മോദി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവ  കച്ചവടം ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പറയുവര്‍ഗങ്ങളുടെയും ഭക്ഷ്യ എണ്ണയുടേയും ന്യായവില കടകളിലൂടെ വിതരണം ചെയ്യണമെന്നുമാണ് എ ഐ എഫ് പി എസ് ഡി എഫിന്റെ ആവശ്യം. രാജ്യത്താകെ ഏകീകൃത റേഷന്‍ സംവിധാനം നടപ്പിലാക്കുക, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, റേഷന്‍കട ജീവനക്കാരെ സര്‍ക്കാര്‍ വേതന പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ എ ഐ എഫ് പി എസ് ഡി എഫ് നേതാക്കള്‍ ഉന്നയിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More