ബാര്‍ ലൈസന്‍സ്; സ്മൃതി ഇറാനിക്കും കുടുംബത്തിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഡല്‍ഹി: അനധികൃതമായി ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കും കുടുംബത്തിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്മൃതി ഇറാനിയുടെ മകള്‍ക്കും ഭര്‍ത്താവിനും ഗോവയിലെ സില്ലി സോള്‍സ് റസ്‌റ്റോറന്റിന്റെ ഉടമസ്ഥതയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഹൈക്കോടതിയില്‍ സ്മൃതി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.

സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുളള ഭക്ഷണം മാത്രം വിളമ്പാന്‍ ലൈസന്‍സുളള റസ്റ്റോറന്റിന് എങ്ങനെയാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് ലഭിച്ചതെന്ന ചോദ്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. മകള്‍ക്കോ ഭര്‍ത്താവിനോ സില്ലി സോള്‍സ് റെസ്‌റ്റോറന്റിന്റെ ഉടമസ്ഥതയില്‍ പങ്കില്ലെന്നാണ് സ്മൃതി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഗോവിയെ അസ്സാഗാവോയില്‍ വീട്ടുനമ്പര്‍ 452-ല്‍ താമസിക്കുന്ന വ്യക്തിക്കാണ് ബാറിന്റെ ഉടമസ്ഥാവകാശം എന്ന് ജിഎസ്ടി രേഖകളില്‍നിന്ന് വ്യക്തമാണ്. ആ വീടിന്റെ ഉടമസ്ഥത മന്ത്രിയുടെ ഭര്‍ത്താവിന്റെ കുടുംബപ്പേരിലാണുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരിട്ട് റസ്റ്റോറിന്റെ ഉടമസ്ഥത വഹിക്കുന്നില്ലെങ്കിലും സ്ഥാപനത്തിന്റെ പാരന്റ് കമ്പനിയുടെ സഹ ഉടമയാണ് താനെന്ന് സുബിന്‍ ഇറാനി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പറയുന്നുണ്ട്. കൂടാതെ സോയിഷ് ഇറാനി റസ്‌റ്റോറന്റിന്റെ ഉടമയെന്ന് സ്വയം പരിചയപ്പെടുത്തി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖവും പുറത്തുവന്നിട്ടുണ്ട്. ഈ തെളിവുകളെല്ലാം കോടതിയിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 18 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 20 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 21 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More