തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ല, ജനപിന്തുണ മതി - ഏകനാഥ്‌ ഷിന്‍ഡെ

മുംബൈ: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ലെന്നും ജനപിന്തുണ മാത്രം മതിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ്‌ ഷിന്‍ഡെ. ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് ഉദ്ദവ് താക്കറെ വിഭാഗവും ഷിന്‍ഡെ വിഭാഗവും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് ഏകനാഥ്‌ ഷിന്‍ഡെയുടെ പ്രതികരണം. 'ഞങ്ങള്‍ പുതിയതായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പരമ്പരാഗത സഖ്യത്തിലേക്ക് തിരിച്ചു പോവുക മാത്രമാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ശിവസേനയുടെ അണികളെ ഒറ്റിയത് ആരാണെന്ന് ചിന്തിച്ചാല്‍ മനസിലാകും. ഇത് ജനങ്ങളുടെ സര്‍ക്കാരാണ്. ജനഹിതത്തിനനുസരിച്ച് മുന്‍പോട്ട് പോകും' -ഏകനാഥ്‌ ഷിന്‍ഡെ പറഞ്ഞു. പൂനെയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോഴാണ്‌ യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് കുറഞ്ഞ സീറ്റുപോലും ലഭിക്കില്ലെന്ന് തോന്നിയപ്പോഴാണ് മറ്റൊരു സര്‍ക്കാര്‍ രൂപികരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. ബാലാസാഹേബ് താക്കറയുടെ ശിവസേന ഇപ്പോള്‍ സുരക്ഷിതമാണ്' - ഏകനാഥ്‌ ഷിന്‍ഡെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ജൂണിലാണ് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെ ഏകനാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അട്ടിമറിച്ചത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളോടും ഔദ്യോഗിക ചിഹ്നത്തിനായുള്ള രേഖകള്‍ ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

More
More
National Desk 10 hours ago
National

ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നിറവേറ്റുമെന്ന് രാഹുല്‍; കഠിനാധ്വാനം ഫലംകണ്ടെന്ന് പ്രിയങ്ക

More
More
National Desk 1 day ago
National

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

More
More
Web Desk 1 day ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം, ഗുജറാത്തില്‍ എക്‌സിറ്റ് പോള്‍ യാഥാര്‍ത്ഥ്യമാകുന്നു

More
More
National Desk 2 days ago
National

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

More
More
National Desk 2 days ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More