അടിയന്തരാവസ്ഥ കാലത്തുപോലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല - കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേന

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്ന. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാതെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സാമ്ന പത്രത്തിന്‍റെ എഡിറ്റോറിയലില്‍ പറയുന്നു. അടിയന്തരാവസ്ഥ കാലത്തുപ്പോലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇത്രയും വേട്ടയാടല്‍ നടന്നിട്ടില്ല. പ്രതിപക്ഷത്തോട് ബഹുമാനത്തോടെ പെരുമാറിയില്ലെങ്കിൽ ജനാധിപത്യവും രാജ്യവും നശിക്കുമെന്നും ശിവസേന പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തതിനെതിന് പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ്‌ റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്. അതേസമയം, കഴിഞ്ഞ മാസം ആദ്യം കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂര്‍ സഞ്ജയ്‌ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. 

Contact the author

National Desk

Recent Posts

National Desk 6 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More