രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; ആശംസിച്ച് ലിംഗായത്ത് മഠാധിപതി

ബംഗളുരു: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് ലിംഗായത്ത് മഠാധിപതി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ സ്വീകരണച്ചടങ്ങിനിടെയായിരുന്നു മഠാധിപതി ഹവേരി ഹൊസമഠം സ്വാമിയുടെ പരാമര്‍ശം. 'മുത്തശ്ശി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നു, അച്ഛന്‍ രാജീവ് ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. രാഹുലും പ്രധാനമന്ത്രിയാകും' എന്നാണ് സ്വാമി പറഞ്ഞത്. അപ്പോള്‍തന്നെ മഠത്തിന്റെ പ്രസിഡന്റ് ശിവമൂര്‍ത്തി മുരുഘ ശരനാരു ഇടപെട്ട് സ്വാമി രാഹുല്‍ ഗാന്ധിയെ അനുഗ്രഹിക്കുകയായിരുന്നു, ഇവിടെ വരുന്ന എല്ലാവരെയും അദ്ദേഹം അനുഗ്രഹിക്കാറുണ്ട് എന്ന് വിശദീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കര്‍ണാടകയിലാണ് രാഹുല്‍ ഗാന്ധിയുളളത്. 

കര്‍ണാടക ജനസംഖ്യയുടെ പതിനേഴ് ശതമാനവും ലിംഗായത്ത് സമുദായത്തില്‍നിന്നുളളവരാണ്. തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീനമാകുന്ന ഇവര്‍ നിലവില്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. ലിംഗായത്ത് സമുദായക്കാരനായ ബി എസ് യെദ്യൂരപ്പയ്ക്ക് വലിയ പിന്തുണയാണ് ലിംഗായത്ത് സമുദായം നല്‍കിയത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാക്കാനുളള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്ത വര്‍ഷം മെയ് മാസത്തോടെയായിരിക്കും കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുളള പാര്‍ട്ടിയും സിദ്ധരാമയ്യക്കുളള ജനസ്വീകാര്യതയും കൂട്ടിച്ചേര്‍ത്ത് ഭരണം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More