ദേശീയ പതാക പ്രൊഫൈല്‍ പിക്ച്ചറാക്കണമെന്ന് മോദി; നെഹ്രു പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈലാക്കി രാഹുലും കോണ്‍ഗ്രസ് നേതാക്കളും

ഡല്‍ഹി: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനയ്ക്കുപിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലും പ്രൊഫൈല്‍ ചിത്രം മാറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ പതാകയുമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നില്‍ക്കുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പ്രൊഫൈല്‍ പിക്ച്ചറാക്കിയിരിക്കുന്നത്. 'രാജ്യത്തിന്റെ അഭിമാനമാണ് ദേശീയ പതാക. നമ്മുടെ ദേശീയ പതാക ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലുണ്ട്'-എന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, ജയ്‌റാം രമേശ്, പവന്‍ ഖേര, സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ നേതാക്കളും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജവഹര്‍ലാല്‍ നെഹ്‌റു ത്രിവര്‍ണ പതാക പിടിച്ചുനില്‍ക്കുന്ന ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും ത്രിവര്‍ണം) എന്ന ക്യാംപെയ്ന്‍ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ത്രിവര്‍ണപതാക ഉയര്‍ത്തണമെന്നാണ് നരേന്ദ്രമോദി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാകയുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിരുന്നു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 16 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More