'രണ്‍വീറിന് നല്ല ശരീര ഘടനയാണ്'; നഗ്ന ഫോട്ടോഷൂട്ടിന് പിന്തുണയുമായി അമീര്‍ ഖാന്‍

മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ കൂപൂറിന് പിന്തുണയുമായി നടന്‍ അമീര്‍ ഖാന്‍. നഗ്ന ഫോട്ടോഷൂട്ട്‌ നടത്തിയ രണ്‍വീര്‍ കൂപൂറിന്‍റെ ധൈര്യം അപാരമാണ്. അദ്ദേഹത്തിന് നല്ല ശരീര ഘടനയാണുള്ളതെന്നും അമീര്‍ ഖാന്‍ പറഞ്ഞു. പുതിയ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രൊമോഷന്റെ ഭാഗമായി കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' എന്ന ഷോയിലായിരുന്നു നടന്റെ പ്രതികരണം. പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള മനസാണ് ഒരു നടന് ആവശ്യമെന്നും അത് അദ്ദേഹത്തിനുണ്ടെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നഗ്ന ഫോട്ടോഷൂട്ടിന് താന്‍ തയ്യാറാണെന്നും അതില്‍ തെറ്റുന്നുമില്ലെന്നും തെന്നിന്ത്യന്‍ നടന്‍ വിജയ്‌ ദേവരകൊണ്ടയും അടുത്തിടെ പറഞ്ഞിരുന്നു. മനോഹരമായി ചിത്രങ്ങള്‍ പകര്‍ത്തണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വിജയ്‌ ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു. 

അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള ആദരസൂചകമായിട്ടായിരുന്നു റൺവീർ സിംഗിന്‍റെ ഫോട്ടോഷൂട്ട്. റൈനോൾഡ്സിന്റെ നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. വസ്ത്രമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നത് തനിക്ക് വലിയ പ്രശ്നമുള്ള കാര്യമല്ലെന്ന് പറയുന്ന രൺവീർ ആയിരം പേരുടെ മുന്നിൽ നഗ്നനായി നിൽക്കാൻ പറഞ്ഞാലും നില്‍ക്കുമെന്നും എത്ര ഉടുത്തൊരുങ്ങിയാലും നമ്മളെല്ലാവരും നഗ്നരാണെന്നും പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കേസെടുത്തിരുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ നഗ്നായ ഫോട്ടോഷൂട്ട് നടത്തിയത്. സംഭവം ഭാരതീയ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മാന്യതയുടെ സകല സീമകളും ലംഘിച്ചുവെന്നും കാണിച്ച് മുംബൈ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ഒരു എൻജിഒയാണ് പോലീസിനെ സമീപിച്ചത്.

Contact the author

Entertainment Desk

Recent Posts

Web Desk 6 hours ago
Movies

ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

More
More
Movies

'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

More
More
Entertainment 1 day ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

More
More
Movies

അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

More
More
Web Desk 2 days ago
Movies

'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

More
More
Web Desk 3 days ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

More
More