'ജവാനി'ൽ ഷാരൂഖ് ഖാന്‍റെ പ്രതിനായകനായി വിജയ്‌ സേതുപതി

ഷാരൂഖ്‌ ഖാന്‍ നായകനായി എത്തുന്ന ജവാനില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ്‌ സേതുപതിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍. വിജയ്‌ സേതുപതി ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ വിജയ്‌ സേതുപതിയോ അണിയറപ്രവര്‍ത്തകരോ തയ്യാറായിരുന്നില്ല. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ സിനിമയുടെ സ്വീകാര്യത കൂട്ടാന്‍ ഇടയാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഷാറൂഖാന്‍റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Movies

ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

More
More
Movies

'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

More
More
Entertainment 1 day ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

More
More
Movies

അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

More
More
Web Desk 2 days ago
Movies

'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

More
More
Web Desk 3 days ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

More
More