കോണ്‍ഗ്രസിന്റെ കരിങ്കൊടി നരേന്ദ്രമോദിക്കെതിരെ ഉയരാത്തതെന്തുകൊണ്ടാണ്?- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരിങ്കൊടിയുടെ മറവില്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കരിങ്കൊടി സമരത്തിന് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന് പറഞ്ഞ കോടിയേരി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസുകാര്‍ കരിങ്കൊടി ഉയര്‍ത്താത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ദേശാഭിമാനി ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ പദവി ഉപയോഗിച്ചോ, വ്യക്തിപരമായോ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും നിയമസഭാ- തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷവും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിച്ച എല്‍ഡിഎഫ് വിരുദ്ധ ആക്ഷേപങ്ങള്‍ ജനങ്ങള്‍ തളളിയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിരവധി കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ റാഫേല്‍ വിമാന ഇടപാടുമുതല്‍ പൊതുമേഖലാ ഓഹരി വിറ്റഴിക്കല്‍ ക്രമക്കേടും പെഗാസസും വരെയുളള ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡിയെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ ആരോപിക്കുന്നുണ്ട്. എന്നിട്ടും മോദിക്കെതിരെ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കാത്തത്?'- കോടിയേരി ലേഖനത്തില്‍ ചോദിക്കുന്നു.

കരിങ്കൊടിയുടെ മറവില്‍ കുഴപ്പങ്ങളുണ്ടാക്കല്‍ ജനാധിപത്യ സമരരീതിയാണെങ്കില്‍ മോദിക്കെതിരെയല്ലേ കോണ്‍ഗ്രസ് ആദ്യം പ്രതിഷേധിക്കേണ്ടത്. മോദിക്കെതിരെ ഉയരാത്ത കരിങ്കൊടി പിണറായി വിജയനെതിരെ ഉയരുന്നതിലൂടെ തെളിയുന്നത് കോണ്‍ഗ്രസിന്റെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യ നിഷേധവുമാണ്- കോടിയേരി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 8 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More