എത്രത്തോളം സത്യം പറയുന്നോ അത്രത്തോളം അവര്‍ എന്നെ ആക്രമിക്കുന്നു- രാഹുല്‍ ഗാന്ധി

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യം ഇപ്പോള്‍ ജനാധിപത്യത്തിന്റെ അന്ത്യമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ജനങ്ങളുടെ ശബ്ദം ഉയരാന്‍ അനുവദിക്കാതെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്രത്തോളം താന്‍ സത്യം പറയുന്നോ അത്രത്തോളം അവര്‍ ആക്രമിക്കുകയാണെന്നും താന്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകോപിതരാവുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ വെളളിയാഴ്ച്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനുമുന്നോടിയായി എ ഐ സി സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏഴ് പതിറ്റാണ്ടുകള്‍കൊണ്ട് നമ്മള്‍ നേടിയെടുത്തതെല്ലാം ബിജെപി അഞ്ച് വര്‍ഷം കൊണ്ട് നശിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുക എന്നതാണ് അവരുടെ ഏക അജണ്ട. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ക്രൂരമായി ആക്രമിക്കുകയാണ്. എതിര്‍ശബ്ദങ്ങളെ ജയിലിലടച്ചും ആക്രമിച്ചും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കിയും അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. എത്രത്തോളം ഞാന്‍ സത്യങ്ങള്‍ പറയുന്നോ അത്രത്തോളം അവര്‍ എന്നെ ആക്രമിക്കുന്നുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം തുടങ്ങി ഞാന്‍ ആരോപിക്കുന്ന കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ പ്രകോപിതരാവുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആര്‍ എസ് എസിന്റെ നിയന്ത്രണത്തിലാണെന്നും എല്ലായിടത്തും അവര്‍ അവരുടെ ആളുകളെയാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എംപിമാര്‍ വിജയ് ചൗക്കില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. എ ഐ സി സി ആസ്ഥാനത്തുനിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പങ്കെടുക്കും.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

ജമ്മുകശ്മീര്‍ പുനസംഘടന; ഗുലാം നബി ആസാദിന്‍റെ ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതൃത്വം

More
More
National Desk 8 hours ago
National

ഞാനിപ്പോഴും മരവിപ്പിലാണ്, ഭയമില്ലാതെ ജീവിക്കാനുളള അവകാശം തിരികെ വേണം- ബലാത്സംഗക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ ബിൽക്കിസ് ബാനു

More
More
National Desk 8 hours ago
National

പ്രധാനമന്ത്രീ, നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും തമ്മിലുളള വ്യത്യാസം ജനങ്ങൾ കാണുന്നുണ്ട്- രാഹുൽ ഗാന്ധി

More
More
National Desk 1 day ago
National

കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി

More
More
National Desk 1 day ago
National

പ്രധാനമന്ത്രി, സ്ത്രീകളോടുളള ബഹുമാനം പ്രസംഗത്തില്‍ മാത്രം കാണിച്ചാല്‍ പോരാ- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഗുലാം നബി ആസാദ്

More
More