ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അമിതമായ പാശ്ചാത്യവല്‍ക്കരണം- പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളുടെ പേരില്‍ സര്‍ക്കാര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അമിത പാശ്ചാത്യവല്‍ക്കരണമാണെന്നും അത് മഹത്തരമാണെന്ന് പറയുന്നതിനുമുന്‍പ് ഇവിടുത്തെ സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളുടെ പേരില്‍ സര്‍ക്കാരുണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയാണ് ആദ്യം പരിഹരിക്കേണ്ടത്. സീറ്റ് വിഷയം ചര്‍ച്ച ചെയ്യുകയോ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുകയോ ചെയ്യാതെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമിനുപിന്നാലെയാണ് സര്‍ക്കാര്‍ പോകുന്നത്. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അനാവശ്യ വിവാദത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനം'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തെക്കുറിച്ചും പി കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. ഓണക്കിറ്റ് നല്‍കുന്നത് നല്ലതുതന്നെയാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, പക്ഷേ കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞുപോകുന്നത് സര്‍ക്കാരിന്റെ ഓണക്കിറ്റുകൊണ്ടുമാത്രമല്ലെന്നും സര്‍ക്കാര്‍ സഹായത്തേക്കാള്‍ സന്നദ്ധ സംഘടനകളുടെ സഹായമാണ് ജനങ്ങളിലേക്കെത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More