അഗ്നിപർവതത്തിന് മുകളില്‍ ഭിന്നലിംഗക്കാര്‍ക്കായി ആത്മാക്കളെ കുടിയിരുത്തിയ ഒരു ക്ഷേത്രം

അഗ്നിപർവതത്തില്‍ ഒരു ക്ഷേത്രം എന്ന് കേട്ടാല്‍ പെട്ടെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ അങ്ങിനെയൊന്നുണ്ട്. മ്യാന്‍മാറിലെ മൗണ്ട് പോപ്പയിലാണത് സ്ഥിതി ചെയ്യുന്നത്.  വെറും ക്ഷേത്രമല്ല, ആത്മാക്കളുടെ ക്ഷേത്രമാണത്. ദൈവ തുല്യരായ ആത്മാക്കളെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ഐതിഹ്യം. അതി ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട മുപ്പത്തിയേഴ് മനുഷ്യരുടെ ആത്മാക്കളെയാണ് ഇവിടെ ദൈവങ്ങള്‍ എന്ന സങ്കല്‍പ്പത്തില്‍ കുടിയിരുത്തിയിരിക്കുന്നത്. അഗ്നിപർവതത്തിലെ  ഈ ക്ഷേത്രവും പ്രദേശവും ഇപ്പോള്‍ തീര്‍ഥാടകരുടെയും സഞ്ചാരികളുടെയും ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ബഗാനിൽനിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറു മാറിയാണ് പോപ്പ അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. മെയ്, ജൂൺ മാസങ്ങളിലെ പൗർണമി ദിവസങ്ങളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുക. അതിനായി മ്യാൻമറിലെ പുതുവത്സര മാസമായ ഏപ്രിലില്‍ തന്നെ പോപ്പ പർവതത്തിന്‍റെ താഴ്വാരങ്ങളില്‍ താമസിക്കുന്നവര്‍ ഉത്സവത്തിനായി മലകയറും. വളരെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങളിലാണ് ഉത്സവും അരങ്ങേറുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൗണ്ട് പോപ്പയിലെ ക്ഷേത്രത്തിലെ ആത്മാക്കളെ 'നാറ്റ്' എന്നാണ് പ്രദേശവാസികള്‍ വിശേഷിപ്പിക്കുന്നത്. രാജഭരണകാലത്ത് ആത്മാക്കള്‍ക്കായി നിരവധി മൃഗങ്ങളെ ബലിയായി നല്‍കുക പതിവുണ്ടായിരുന്നു.  ക്ഷേത്രത്തിലെത്തുന്നവര്‍ ചുവപ്പ്, കറുപ്പ്, പച്ച എന്നീ നിറങ്ങള്‍ ധരിക്കരുതെന്നാണ് വിശ്വാസം. ഈ പ്രദേശം ഇപ്പോള്‍ മ്യാന്മാറിലെ ദേശിയോദ്യാനങ്ങളിലൊന്നാണ്. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശിക്കാം. ഈ ക്ഷേത്രത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേക ആഘോഷങ്ങള്‍ നടത്താറുണ്ട്. ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന ഒരു ആത്മാവ് ഭിന്നലിംഗക്കാരായ ഒരാളില്‍ പ്രവേശിക്കുമെന്നും അത്ഭുതങ്ങള്‍ പ്രവചിക്കുമെന്നുമാണ് വിശ്വാസം. 442- BC യിലാണ് ഏറ്റവുമൊടുവില്‍ മൗണ്ട് പോപ്പയിലെ പർവതം പൊട്ടി ലാവ ഒഴുകിയതെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. 

Contact the author

Web Desk

Recent Posts

Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 7 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 7 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More
Web Desk 7 months ago
Environment

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ വെളുത്ത മരുഭൂമി!

More
More
Web Desk 7 months ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

More
More
Web Desk 7 months ago
Environment

കടലിന്‍റെ അടിയില്‍ വമ്പന്‍ പഞ്ചസാര മലകള്‍!

More
More