സ്ത്രീ നിലമുഴുതാല്‍ വരള്‍ച്ച വരും; ജാര്‍ഖണ്ഡില്‍ സ്ത്രീ തൊഴിലാളിക്ക് വിലക്ക്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗുംല ജില്ലയിലെ സ്വന്തം കൃഷിഭൂമി ഉഴുതുമറിച്ച യുവതിക്ക് പിഴ ചുമത്തി ഗ്രാമപഞ്ചായത്ത്. ട്രാക്ടര്‍ ഉപയോഗിച്ച് ഭൂമി  ഉഴുതുമറിക്കുന്നതിനും പഞ്ചായത്ത് നിരോധനമേര്‍പ്പെടുത്തി. പഞ്ചായത്തിന്‍റെ മുന്നറിയിപ്പ് ലംഘിച്ചാല്‍ യുവതിയേയും കുടുംബത്തെയും പുറത്താക്കുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മഞ്ജു ഒറാന്‍ ആരോപിക്കുന്നത്. അതേസമയം, സ്ത്രീകള്‍ നിലമുഴുതാല്‍ ദുശകുനമാണെന്നും പ്രദേശത്ത് പകര്‍ച്ചവ്യാധിയോ വരള്‍ച്ചയോയുണ്ടാകുമെന്നാണ് ഗ്രാമീണര്‍ വിശ്വാസിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് യുവതിക്ക് പിഴ ചുമത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷകയാണ് മഞ്ജു ഒറാന്‍. കൊവിഡ് വ്യാപനത്തിനുശേഷം പത്ത് ഏക്കര്‍ സ്ഥലത്ത് സ്വന്തമായാണ് ഇവര്‍ കൃഷി ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ തന്നെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പുരുഷന്മാരാണ് നിലമുഴുതുമറിക്കേണ്ടത്. ഇത്തരം ജോലികള്‍ സ്ത്രീകള്‍ ചെയ്യരുതെന്ന് തനിക്ക് താക്കിത് നല്‍കി. എന്നാല്‍ കാളയെ കൊണ്ടല്ല, ട്രാക്ടര്‍ ഉപയോഗിച്ചാണ് നിലമുഴുതുമറിച്ചതെന്ന് അവരോട് പറഞ്ഞു. എങ്കിലും അത് അംഗീകരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തയ്യാറായില്ല. പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല - മഞ്ജു ഒറാന്‍ പറഞ്ഞു. ഗ്രാമത്തില്‍ നിലനില്‍ക്കുന്നത് അന്ധവിശ്വാസമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും പരാതിയിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സിസായ് പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആദിത്യ ചൗധരി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 22 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 23 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More