ഇറാനില്‍ സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക്

ടെഹ്‌റാന്‍: ഇറാനില്‍ സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പേര്‍ഷ്യന്‍ ഭാഷയിലുളള  ഐസ്‌ക്രീമിന്റെ പരസ്യം വിവാദമായതോടെയാണ് സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഇസ്ലാമിക് ഗൈഡന്‍സ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. യുവതി ഐസ്‌ക്രീം നുണയുന്ന ദൃശ്യങ്ങള്‍ ലൈംഗികച്ചുവയുളളതാണെന്നായിരുന്നു വിമര്‍ശനം.

സ്ത്രീകളുടെ അന്തസും അഭിമാനവും ഇല്ലാതാക്കുന്ന വിധത്തിലാണ് പരസ്യത്തില്‍ സ്ത്രീയെ ഉപയോഗിച്ചത്. പരസ്യത്തിലെ സ്ത്രീ ഐസ്‌ക്രീം കഴിക്കുന്ന രീതി കാഴ്ച്ചക്കാരുടെ മൃദുല വികാരങ്ങളെ ഇളക്കിവിടുന്നതാണ്. മാത്രമല്ല, രാജ്യത്തെ ഹിജാബ് നിയമത്തിനും വിരുദ്ധമാണ് എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇനിമുതല്‍ സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്ന് ഇറാന്‍ ഭരണകൂടം തീരുമാനിച്ചത്.

ബ്രിട്ടീഷ് കമ്പനിയായ യൂണിലിവറിന്റെ ഉടമസ്ഥതയിലുളള മാഗ്നം ഐസ്‌ക്രീംസിന്റെ പരസ്യമാണ് ഇറാനില്‍ വിവാദമായത്. സുന്ദരിയായ ഒരു യുവതി ഒരു നേരിയ ശിരോവസ്ത്രം ധരിച്ച് പര്‍വ്വതപ്രദേശത്തുകൂടി കാറോടിച്ചുപോകുന്നതാണ് പരസ്യചിത്രത്തിലുളളത്. മനോഹരമായ ഒരു താഴ് വരയിലെത്തിയ യുവതി കാറില്‍ നിന്ന് ഇറങ്ങി ഐസ്‌ക്രീം കഴിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയ പരസ്യം അശ്ലീലമാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. പരസ്യത്തിലെ യുവതി ഹിജാബ് ധരിച്ചിട്ടില്ലെന്നും ഐസ്‌ക്രീം കഴിക്കുന്നത് ലൈംഗികച്ചുവയുളള രീതിയിലാണെന്നുമായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ പരസ്യം സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. പരസ്യം നിര്‍മ്മിച്ച കമ്പനിക്കും ഐസ്‌ക്രീം കമ്പനിക്കുമെതിരെ നിയമനടപടിയെടുക്കുമെന്ന് അന്നുതന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതപണ്ഡിതരുടെ ഉന്നത സമിതി ശക്തമായ നടപടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ത്രീകള്‍ പരസ്യചിത്രങ്ങളില്‍  അഭിനയിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More