'ഞാൻ ഇൻഡിഗോയെയാണ് വിലക്കിയത്'; കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന നിലപാടിലുറച്ച് ഇ പി

കണ്ണൂര്‍: തനിക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന നിലപാടിലുറച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 'വിലക്കിയത് ഞാനാണ്. എന്റെ വിലക്ക് നാളെയോടെ തീരില്ല' എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്. യാത്രാവിലക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.  ഇന്‍ഡിഗോയുടെ വിലക്ക് തീരാനിരിക്കെയാണ് ഇ പി ജയരാജന്റെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിട്ടതോടെയാണ് ഇന്‍ഡിഗോ കമ്പനി ഇ പി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയത്. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും  നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്. 'വിലക്ക് മൂന്നാഴ്ച്ചയല്ലേ? ഞാനീ കമ്പനിയുടെ വിമാനത്തില്‍ കയറില്ല ഇനി. മാന്യന്മാരായ വേറേ പല വിമാനക്കമ്പനികളുമുണ്ട്. എനിക്ക് യാത്ര ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഞാന്‍ ഇനി ആ വിമാനങ്ങളിലേ പോകൂ. ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തിലിനി ഞാന്‍ കയറില്ല. ഇങ്ങനൊരു വൃത്തികെട്ട കമ്പനി.

അവരുടെ വിമാന സര്‍വീസുകള്‍ അപകടത്തിലാണെന്ന് പലസ്ഥലത്തും വാര്‍ത്തകള്‍ വരുന്നുണ്ട്. അതുകൊണ്ട് ആ കമ്പനി ഞാന്‍ ഉപേക്ഷിക്കുകയാണ്.  ഇനി അതില്‍ യാത്ര ചെയ്യില്ല. എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല അതില്‍ യാത്ര ചെയ്തില്ലെങ്കില്‍. 18 ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പറയുന്നതുകേട്ട് വിധിക്കാനാണ് അവരുടെ തീരുമാനമെങ്കില്‍ ആ കമ്പനി എന്റെ അഭിപ്രായത്തില്‍ നിലവാരമില്ലാത്ത കമ്പനിയാണ്. കമ്പനി എന്നെ പ്രശംസിച്ചിട്ട് എനിക്ക് അവാര്‍ഡ് തരികയാണ് വേണ്ടത്. അവര്‍ക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനുളള സാഹചര്യം സൃഷ്ടിച്ചതിന്.'-എന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More