ബിലാലിൽ എങ്ങനെയെങ്കിലും ഇടിച്ചുകയറാൻ നോക്കും- ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പലപ്പോഴും പറയാറുണ്ട്. അതിനിടെയാണ്, അമല്‍ നീരദിന്‍റെ 'ബിലാലിൽ' അബുവായി ദുൽഖറെത്തുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതിനോടുള്ള ദുല്‍ഖറിന്‍റെ പ്രതികരണം ഇങ്ങനെ: 'ബിലാലിൽ എങ്ങനെയെങ്കിലും ഇടിച്ചുകയറാൻ നോക്കും. പക്ഷേ, വാപ്പച്ചി സമ്മതിക്കണം. ഒരു ഫാൻബോയ് എന്നനിലയിൽ വാപ്പച്ചിയോടൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം എനിക്കുമുണ്ട്'.

തല്‍ക്കാലം രണ്ടുപേരും വേറെ വെറെ ചിത്രം ചെയ്യുന്നതിനുപിന്നിൽ നല്ല ഉദ്ദേശ്യമാണെന്നും ദുല്‍ഖര്‍ പറയുന്നു. വെവ്വേറെ ചിത്രങ്ങൾ ചെയ്യുമ്പോൾ സിനിമയിൽ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതാണ് അതിനുപിന്നിലെ ഉദേശ്യം. എങ്കിലും ഒരിക്കലെങ്കിലും മ്മൂട്ടിയുടെ സിനിമയില്‍ ഒന്നു മുഖം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന  'സീതാ രാമം' കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 1965-ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാരാമം പറയുന്നത്. പോയറ്റിക്ക് ലൗ സ്റ്റോറിയാണ് എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' ആണ് ദുൽഖറിന്റെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. 

Contact the author

Web Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More