മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ എന്‍ സി പി, കോണ്‍ഗ്രസ് എം എല്‍ എമാരെ ലക്ഷ്യം വെച്ച് ബിജെപി

ഡല്‍ഹി: മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി രാഷ്ട്രീയ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്‌. സുപ്രീംകോടതിയിൽ ശിവസേനയിലെ ഷിൻഡെ വിഭാഗത്തിനെതിരെ വിധിയുണ്ടായാല്‍ അധികാരം നിലനിര്‍ത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇതിനായി കോണ്‍ഗ്രസ് - എന്‍ സി പി എം എല്‍ എമാരെ സര്‍ക്കാരിനൊപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഷിൻഡെ പക്ഷം കൂറുമാറ്റ നിരോധനനിയമം ലംഘിച്ചോയെന്നതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തുന്നത്.

ഏക്നാഥ് ഷി​ൻഡെ സര്‍ക്കാരിന് 288 അംഗ സഭയിൽ 164 എംഎൽഎമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 106 എംഎൽഎമാരാണുള്ളത്.  40 വിമത സേന എംഎൽഎമാരുടെയും മറ്റ് സ്വതന്ത്രരുടെയും പിന്തുണയും ഏകനാഥ് ഷിൻഡെക്കാണ്. ഇതിനോടൊപ്പം കോണ്‍ഗ്രസ് എന്‍സിപി എം എല്‍ എമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിമത നീക്കത്തിലൂടെ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഏക്നാഥ് ഷി​ൻഡെക്ക് ഇതുവരെ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വകുപ്പുകള്‍ പങ്കുവെക്കുന്നതില്‍ ബിജെപിയുമായി അസ്വാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരം, ധനകാര്യം ഉൾപ്പടെ സുപ്രധാന വകുപ്പുകൾ ബി.ജെ.പി ഏറ്റെടുക്കുന്നതില്‍ ഷി​ൻഡെ വിഭാഗത്തിന് അതൃപ്തിയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്‌. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More